പേരാമ്പ്ര: കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ പ്രവാസിദ്രോഹ നടപടികൾക്കെതിരെ അരിക്കുളം പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ബ്ളാക്ക് മാർച്ച് മുസ്‌ലിം ജില്ലാ സെക്രട്ടറി സി.പി.എ. ഉദ്ഘാടനം ചെയ്തു. കെ.എം. സുഹൈൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സലിം മിലാസ് മുഖ്യപ്രഭാഷണം നടത്തി. ഇ.കെ. അഹമ്മദ് മൗലവി, ബഷീർ വടക്കയിൽ, ഷംസുദ്ദീൻ വടക്കയിൽ, സിറാജ് മാടക്കണ്ടി, മുഹമ്മദ് ടി.കെ, റാഷിദ് കെ., അഫ്സൽ മാവട്ട് എന്നിവർ സംസാരിച്ചു. മനാഫ് തറമൽ സ്വാഗതവും ഷബിൻ എൻ.എം നന്ദിയും പറഞ്ഞു.