കുറ്റ്യാടി: എസ് എസ് എൽ സി പരീക്ഷയിൽ വേളം ഹയർ സെക്കൻഡറി സ്കൂളിന് മൂന്നാം തവണയും നൂറു മേനി വിജയത്തിന്റെ തിളക്കം. 194 കുട്ടികൾ പരീക്ഷ എഴുതിയ ഇവിടെ 8 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
വിജയികളെ സ്റ്റാഫ് കൗൺസിൽ യോഗം അനുമോദിച്ചു. ഹെഡ്മാസ്റ്റർ ടി ബഷീർ അധ്യക്ഷത വഹിച്ചു.പി കെ അഷറഫ്, കെ വിനോദൻ, കെ പി പവിത്രൻ, ടി പി ശ്രീജ, എം കാസിം, യു കെ അസീസ്, എസ് വി ജ്യോതി, വി എൻ രജിഷ, കെ ടി ശ്രീജിത്ത് രാജ്, എം യൂസഫ്, എ കെ ഷഫീന, പി പി മുഹമ്മദ്, കെ പി ഇല്യാസ് എന്നിവർ സംസാരിച്ചു.