on
ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന് അഡ്വ.കെ.പ്രവീൺ കുമാറിൽ നിന്ന് ടി.വി ഏറ്റുവാങ്ങുന്നു

കുറ്റ്യാടി: നിർധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന് യൂത്ത് കോൺഗ്രസ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി ടി.വി ഏറ്റുവാങ്ങി. കെ.പി.സി.സി ജന.സെക്രട്ടറി അഡ്വ. കെ. പ്രവീൺ കുമാർ മണ്ഡലം പ്രസിഡന്റ് എ.കെ.വിജീഷിന് ടി.വി കൈമാറി. കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീജേഷ്‌ ഊരത്ത്, പി.പി.ആലിക്കുട്ടി, ഇ.എം.അസ്ഹർ, യൂത്ത് കോൺഗ്രസ് ടൗൺ കമ്മിറ്റി പ്രസിഡന്റ് വി.വി.ഫാരീസ് കുറ്റ്യാടി, എ.കെ.ഷംസീർ, പി.സുബൈർ, ഫസലുൽ റഹ്മാൻ, വി.പി.മുഹമ്മദ് സിലാൻ, സി.എം.ഷാനീഫ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന ചിന്നൂസ് കൂട്ടായ്മയ്ക്കും വിവിധ മേഖലകളിൽ മികവ് കാട്ടിയ വിദ്യാർത്ഥികൾക്കും ഉപഹാരം നൽകി.