കോഴിക്കോട്: വെൽഫെയർ പാർട്ടി - ഫ്രറ്റേണിറ്റി പ്രവർത്തകരെ ആക്രമിച്ച സിപിഎം - എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി - ഫ്രറ്റേണിറ്റി സംയുക്തമായി കൊയിലാണ്ടി പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി അദ്ധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ.നുജെം, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി അൻവർ സാദത്ത് കുന്ദമംഗലം എന്നിവർ പ്രസംഗിച്ചു.