കോഴിക്കോട്: കെ.എസ്.എഫ്.ഇയിൽ പ്യൂൺ/വാച്ച്മാൻ (കാറ്റഗറി നം. 366/19, 367/19) തസ്തികയുടെ എൻ സി എ (ഈഴവ, ഷെഡ്യൂൾസ് ട്രൈബ്) തെരഞ്ഞെടുപ്പിനായി പി.എസ്.സി ജില്ലാ ഓഫീസിൽ ജൂലായ് 10ന് രാവിലെ 11 മണി മുതൽ അഭിമുഖം നടത്തും. അറിയിപ്പ് പ്രൊഫൈൽ മെസേജ്/എസ്.എം.എസ് വഴി നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അസൽ പ്രമാണങ്ങൾ സഹിതം ഹാജരാകണം. അറിയിപ്പ് ലഭിക്കാത്തവർ മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 0495 2371500.