കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ മരുതോങ്കര ഗ്രാമപഞ്ചായത്തിൽ 2020-21 അദ്ധ്യയന വർഷം പ്രവർത്തനം ആരംഭിക്കുന്ന പെൺകുട്ടികളുടെ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ അഞ്ചാം ക്ലാസിലേക്ക് (സംസ്ഥാന സിലബസ്-ഇംഗ്ലീഷ് മീഡിയം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
സ്മാർട്ട് ക്ലാസ് മുറി തുടങ്ങിയ ആധുനിക സൗകര്യങ്ങൾ, ഹോസ്റ്റൽ, ട്യൂഷൻ, ഇംഗ്ലീഷ് ഭാഷ ഉൾപ്പെടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുവാൻ പ്രത്യേക പ്രൊജക്ടുകൾ തുടങ്ങിയവ സ്‌കൂളിൽ ലഭ്യമാണ്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജൂലായ് എട്ടിനകം ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലോ നൽകണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04952370379, 9072797643.