വടകര: പരിമിതികൾക്കിടയിലും തീര മേഖലയിലുള്ള അഴിയൂർ ജി.എച്ച്.എസ്.എസിന് എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി വിജയം. പരീക്ഷയെഴുതിയ 55 വിദ്യാർത്ഥികളും ഉപരിപഠനത്തിനു അർഹരായി. അഞ്ചു പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. നൂറു ശതമാനം വിജയം നേടുന്നതിനായി പ്രവർത്തിച്ചവരെ സ്കൂൾ വികസന സമിതി യോഗം അഭിനന്ദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സാഹിർ പുനത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.ടി. ശ്രീധരൻ, ഹെഡ് മാസ്റ്റർ കെ. സുരേന്ദ്രൻ, പ്രിൻസിപ്പൽ ടി.എം. ഗീത, പി.ടി.എ പ്രസിഡന്റ് നവാസ് നല്ലോളി, പി. ബാബുരാജ്, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി, പി. വാസു, സി. സുഗതൻ, പി. സാലിം, കെ.വി. രാജൻ, വി.പി. അനിൽ കുമാർ എന്നിവർ സംസാരിച്ചു.