മുക്കം: എസ്.എസ്.എൽ.സി പരീക്ഷയിൽ മലയോരത്തെ സ്കൂളുകൾക്ക് മിന്നും ജയം. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ കൊടിയത്തൂർ ഹയർ സെക്കൻഡറി സ്കൂളിൽ 763 വിദ്യാർഥികളും വിജയിച്ചു. 171 പേർ എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് നേടി. തോട്ടുമുക്കം ഹയർ സെക്കൻഡറി സ്കൂളിൽ 117 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 17 വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ചെറുവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിനും മികച്ച വിജയമാണ്. 141വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 135 പേർ വിജയിച്ചു. 10 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കി.
ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിനും നൂറുമേനിയാണ്. 321 പേരിൽ 84 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. മുക്കം ഹയർ സെക്കൻഡറി സ്കൂളിൽ 67 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 65 പേർ വിജയിച്ചു. 4 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ആണ്. മണാശ്ശേരി എം.എ.എം.ഒ ഹയർ സെക്കൻഡറി സ്കൂളിലെ 107 കുട്ടികളും വിജയിച്ചു. നാലുപേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. ഓർഫനേജ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 276 വിദ്യാർത്ഥികളിൽ 274 പേരാണ് വിജയിച്ചത്. 31 പേർക്ക് എല്ലാ വിഷയത്തിലും എ.പ്ലസ് ഉണ്ട്.
കൂടരഞ്ഞി ഹയർ സെക്കൻഡറി സ്കൂളിൽ 239 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 238 പേർ വിജയിച്ചു .40 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 306 വിദ്യാർത്ഥികളിൽ 305പേർ വിജയിച്ചു. 23 പേർ എ പ്ലസ് കരസ്ഥമാക്കി. ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പരീക്ഷ എഴുതിയ 110 വിദ്യാർത്ഥികളും വിജയിച്ചു. 54 പേർ എ പ്ലസ് കരസ്ഥമാക്കി.
പുന്നക്കൽ, പുല്ലൂരാംപാറ സ്കൂളുകളിലും വിജയം നൂറു ശതമാനമാണ്. കോടഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 179 വിദ്യാർത്ഥികളിൽ 178 പേർ വിജയിച്ചു. 35 പേർക്ക് എ പ്ലസ് ലഭിച്ചു. കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ 159 പേർ എഴുതിയതിൽ 158 പേർ വിജയിച്ചു. ആറു പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ 84 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 81 പേർ വിജയിച്ചു. ആറു പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. വേളംകോട് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ 148 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 147 പേർ വിജയിക്കുകയും 29 പേർ എല്ലാ വിഷയത്തിലും എ പ്ലസും നേടുകയും ചെയ്തു.