വടകര: ഓർക്കാട്ടേരി കെ. കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം. തുടർച്ചയായി നാലാം തവണയാണ് ഈ മികവ്. 228 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 35 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസും 22 പേർ 9 എ പ്ലസും 10 പേർ 8 എ പ്ലസും കരസ്ഥമാക്കി. അദ്ധ്യാപകരേയും വിദ്യാർത്ഥികളെയും സ്കൂൾ പി.ടി.എ കമ്മിറ്റി അഭിനന്ദിച്ചു.