കോഴിക്കോട്: തൂങ്ങിമരിച്ച സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ നിരീക്ഷണത്തിൽ പോകേണ്ട 93 പേരുടെ പട്ടിക ജില്ലാ ഭരണകൂടം തയ്യാറാക്കി. പി.ടി.ഉഷ റോഡിലെ ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് തൂങ്ങിമരിച്ചത്. മൃതദേഹം കാണാൻ എത്തിയവരും ഇദ്ദേഹവുമായി ഇടപഴകിയ ഫ്ളാറ്റിലെ താമസക്കാരും പട്ടികയിൽ ഉൾപ്പെടും. ഇൻക്വസ്റ്റ് നടത്തിയ വെള്ളയിൽ പൊലീസ് ഹൗസ് സ്റ്റേഷൻ ഓഫീസർ ഉൾപ്പെടെ ഏഴ് പൊലീസുകാർ ക്വാറന്റൈനിൽ പോയിരുന്നു.