വടകര: പ്രതിഷേധങ്ങൾക്കൊടുവിൽ മോന്താൽ പാലം തുറക്കാൻ തീരുമാനമായി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് കണ്ണൂർ-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മോന്താൽ പാലം അടച്ചത് . എന്നാൽ നിയന്ത്രണങ്ങളിൽ ഇളവ് വന്നിട്ടും പാലം തുറക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കി. ജില്ലാ ഭരണകൂടം പാലം തുറക്കാൻ തീരുമാനിച്ചതോടെ കോഴിക്കോട് ഭാഗത്തു നിന്ന് പാനൂർ, കൂത്തുപറമ്പ്, മട്ടന്നൂർ ഭാഗങ്ങളിലേക്കുള്ള യാത്ര എളുപ്പമാവും.