കോട്ടയം: കൊവിഡ് പകർച്ചവ്യാധി സാധ്യതകൾ മറികടക്കാൻ സർക്കാർ പ്രഖ്യാപിച്ച ശുചീകരണയജ്ഞത്തിൽ ജില്ലയിലെ ഹിന്ദു ഐക്യവേദി പ്രവർത്തകർ പങ്കെടുത്തു. ജില്ലയിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു, ജില്ലാ പ്രസിഡൻ്റ് വി.മുരളീധരൻ, വർക്കിംഗ് പ്രസിഡൻ്റ് പ്രൊഫ.റ്റി.ഹരിലാൽ, ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, കെ.പി.ഗോപിദാസ് ,സംഘടനാ സെക്രട്ടറി പി.എസ്.സജു, വൈസ് പ്രസിഡൻ്റ് റ്റി.ആർ.രവീന്ദ്രൻ, മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ, ജില്ലാ സെക്രട്ടറി ഗീതാ രവി, സിന്ധു ജയചന്ദ്രൻ, താലൂക്ക്, പഞ്ചായത്ത് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. ജില്ലയിലെ വെയിറ്റിംഗ് ഷെഡുകൾ, പൊതുവിതരണ കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളും വൃത്തിയാക്കി.