വൈക്കം : എ.ഐ.വൈ.എഫ് തലയാഴം നോർത്ത് മേഖല കമ്മി​റ്റിയുടെ നേതൃത്വത്തിൽ ഉല്ലല റോസ്‌പുരം പള്ളി ഹാളിൽ നടത്തിയ ബിരിയാണി മേളയിൽ സമാഹരിച്ച തുക മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
പഞ്ചായത്തിലെ ആയിരം കുടുംബങ്ങൾക്കാണ് ബിരിയാണി വിതരണം ചെയ്തത്. പള്ളി വികാരി ഫാ.ജോസ് പാലത്തിങ്കൽ മേള ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ് ബെന്നി തോമസ്, വി.ടി.മനീഷ്, ബിൽജിത്ത്, എ.പി.ഷാജി, സുജിത്ത് സുരേഷ് എന്നിവർ നേതൃത്വം നൽകി.