തലയോലപ്പറമ്പ് : വെള്ളൂർ എച്ച്.എൻ.എൽ തൊഴിലാളികൾക്ക് അടിയന്തര ധനസഹായം നൽകണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. തൊഴിലാളികൾക്ക് ലക്ഷക്കണക്കിന് രൂപ കിട്ടാനുണ്ട്. കൊവിഡ് മഹാമാരിയിലും തൊഴിലാളികളെ സഹായിക്കാൻ മാനേജ്‌മെന്റ് തയ്യാറായില്ല. ഒരു മാസത്തെ ശമ്പളം അടിയന്തരമായി നൽകിയില്ലെങ്കിൽ കമ്പനി ഗേ​റ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി. കെ ജയപ്രകാശ്, വൈസ് പ്രസിഡന്റ് കെ. കെ കൃഷ്ണകുമാർ,എം. എസ് സുജിത്,അമൽ ജോണ്,ആർ. അനീഷ്, വർഗ്ഗീസ് പുത്തൻചിറ,ജോൺ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.