ചങ്ങനാശേരി : കൊവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ചങ്ങനാശേരി അർബൻ ബാങ്കിന്റെ നേതൃത്വത്തിൽ വിവിധ യൂണിയനുകൾക്ക് മാസ്‌ക്കുകൾ വിതരണം ചെയ്തു. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ ടി.പി.അജികുമാർ, കെ.ലക്ഷ്മണൻ, പി.എച്ച്.അഷറഫ്, അപ്പു എന്നിവർ ബാങ്ക് പ്രസിഡന്റ് എ.വി.റസലിൽ നിന്ന് മാസ്‌കുകൾ ഏറ്റുവാങ്ങി.