പാലാ : ക്ഷീരകർകരുടെ നഷ്ടം പരിഹരിക്കാൻ സബ്‌സിഡി 5 രൂപയാക്കി വർദ്ധിപ്പിക്കണമെന്നും, കൊവിഡ് ദുരിത കലത്ത് 3 മാസത്തെ കാലിത്തീറ്റ സൗജന്യമായി നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
ഭരണങ്ങാനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോകക്ഷീര ദിനമായ ഇന്നലെ ളാലം ക്ഷീര വികസന ഓഫീസ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റിജോ ഒരപ്പുഴക്കൽ അദ്ധ്യക്ഷത വഹിച്ചു. ജോർജ് പുളിങ്കാട് മുഖ്യപ്രസംഗം നടത്തി. ഷിനു പാലത്തുങ്കൽ, കുര്യാച്ചൻ വാഴയിൽ, ജോസ് കുറ്റിക്കാട്ട്, ഔസേപ്പച്ചൻ മഞ്ഞക്കുന്നേൽ, ബേബി വല്ലനാട്ട്, തുടങ്ങിയവർ പ്രസംഗിച്ചു.