കോട്ടയം : മദ്യ വിതരണം പുനഃരാരംഭിച്ചതിന് ശേഷം കൊലപാതകങ്ങളും അപകടങ്ങളും കൂടിയതിനാൽ പടിപടിയായി ലഭ്യത കുറച്ച് സമ്പൂർണ ലോക്ക് ഡൗൺ മദ്യ വിതരണത്തിന് പ്രഖ്യാപിക്കണമെന്ന് ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ ആവശ്യപ്പെട്ടു. കേന്ദ്ര ഉപദേശക സമിതിയംഗം ആർ.സലിം കുമാർ, ജില്ലാ പ്രസിഡന്റ് ബാബുരാജ് വട്ടോടിൽ, സെക്രട്ടറി സുകുമാരൻ വാകത്താനം, ട്രഷറർ പി.കെ.മോഹനകുമാർ എന്നിവർ സംസാരിച്ചു.