പാലാ : തരിശുഭൂമിയിൽ നെൽക്കൃഷി ചെയ്യാൻ മുന്നിട്ടിറങ്ങിയ കർഷകന് പിന്തുണയുമായി മാണി.സി. കാപ്പൻ എം.എൽ.എ എത്തി. രാമപുരത്ത് അഞ്ചേക്കർ തരിശുഭൂമിയിൽ നെൽകൃഷി ഇറക്കുന്ന പൂതം പാറമറ്റത്തിൽ ജോസഫ് എന്ന തമ്പിക്ക് പിന്തുണയേകിയാണ് എം.എൽ.എ എത്തിയത്.
സ്വന്തം ചെലവിൽ ഞാറുനടീൽ യന്ത്രം കൊണ്ടുവന്നാണ് ജോസഫ് ഞാറ് നടുന്നത്. വി.ജി. വിജയകുമാർ, എം.പി.കൃഷ്ണൻനായർ, ബിനു പുളിയ്ക്കക്കണ്ടം, ജോർജ്കുട്ടി ആനിത്തോട്ടം, ജോഷി ഏറത്ത്, സുരേഷ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.