കോട്ടയം : കേരളത്തിൽ ഫലവർഗങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ജൂൺ അഞ്ചിന് കൃഷി വകുപ്പ് ആരംഭിക്കുന്ന ഒരുകോടി ഫലവൃക്ഷത്തൈ വിതരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വനംവകുപ്പ്, എം.ജി.എൻ.ആർ.ഇ.ജി.എസ്, കൃഷി വകുപ്പ്, വി.എഫ്.പി.സി.കെ, കാർഷിക കർമ്മസേന, അഗ്രോ സർവീസ് സെന്റർ, കാർഷിക സർവ്വകലാശാല എന്നിവയുടെ നഴ്‌സറികളിലും ഫാമുകളിലും ഉത്പാദിപ്പിച്ച 21 ഇനം തൈകളാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. ഗ്രാഫ്റ്റ്, ലെയർ ടിഷ്യൂകൾച്ചർ തൈകൾക്ക് 25 ശതമാനം വില ഈടാക്കും.

പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് onecrorefruitplantkottayam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അതത് കൃഷിഭവനുകളിൽ നേരിട്ടോ അപേക്ഷ നൽകണം. അപേക്ഷ ഫോറം keralaagriculture.gov.in/krishikeralam.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. സ്‌കൂൾ വിദ്യാർഥികൾക്കും യുവജനങ്ങൾക്കും മുൻണന ലഭിക്കും.
ഫോൺ : 7306460526, 9745519113