കോട്ടയം: കോവിഡ് ലോക് ഡൗണിനെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ അംഗത്വമുള്ള തൊഴിലാളികൾക്ക് 1000 രൂപ ധനസഹായത്തിനുള്ള അപേക്ഷ സമർപ്പിക്കേണ്ട തീയതി 16 വരെ നീട്ടി. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർ വെള്ള കടലാസിൽ പേര്, വിലാസം, അംഗത്വ നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ രേഖപ്പെടുത്തി ആധാർ കാർഡ്, ക്ഷേമനിധി പാസ് ബുക്ക്, അംഗത്വ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം സമർപ്പിക്കണം. മറ്റ് ക്ഷേമനിധികളിൽ അംഗമല്ല എന്ന സത്യവാങ്മൂലവും ഇതോടൊപ്പം നൽകണം. ഫോൺ04812300762. ഇമെയിൽ : unorganisedwssbktym@gmail.com