പൊൻകുന്നം : എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കാത്ത വിവിധ വിഭാഗങ്ങളിലുള്ള കുട്ടികൾക്ക് 8 ന് രാവിലെ 10 മുതൽ പൊൻകുന്നം ഗവ.ഹൈസ്‌കൂളിൽ പരീക്ഷ നടത്തുമെന്ന് കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ അറിയിച്ചു. സ്‌കൂൾ ഗോയിംഗ് (എസ്.ജി.സി., ആർ.എ.സി) വിദ്യാർത്ഥികൾക്കും പ്രൈവറ്റായി രജിസ്റ്റർ ചെയ്തവർക്കും റഗുലർ വിഭാഗം(എ.ആർ.സി, സി.സി.സി) വിദ്യാർത്ഥികൾക്കുമാണ് അവസരം.