 പഞ്ചായത്തിൽ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു

ചങ്ങനാശേരി: ഹോട്ട് സ്‌പോട്ടായ മാടപ്പള്ളി പഞ്ചായത്തിൽ പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ച് ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്തു.

പഞ്ചായത്ത് 17ാം വാർഡിൽ രണ്ട് പേർക്കും ആറാം വാർഡിൽ ഒരാൾക്കുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ആറാം വാർഡിൽ ഒരു മാസം മുമ്പ് ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരിച്ചിരുന്നു. പഞ്ചായത്തിലെ അഞ്ച്, എട്ട് വാർഡുകളിൽ കൊവിഡ് 19 പോസിറ്റീവ് കേസുകളുണ്ട്. ഇതിനെതുടർന്നാണ് പഞ്ചായത്ത് ഹോട്ട് സ്‌പോട്ടാക്കി പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചാം വാർഡിൽ കൊവിഡ് 19 ബാധിച്ച യുവതിയുടെ നേരിട്ടുള്ള സമ്പർക്കപട്ടികയിൽ 19 പേരാണുള്ളത്. പഞ്ചായത്തിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കണമെന്ന ആവശ്യം ശക്തമാണ്.

 തിരക്കൊഴിയാതെ

ഹോട്ട് സ്‌പോട്ടെങ്കിലും പഞ്ചായത്തിലെ മാമ്മൂട്, തെങ്ങണ കവലകളിൽ നല്ല ജനതിരക്കാണ് അനുഭവപ്പെടുന്നത്. ഇത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ജനത്തിരക്ക് നിയന്ത്രിക്കാൻ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.