goat

അടിമാലി: തെരുവ്‌നായ് കൂട്ടം രണ്ട് ആട്ടിൻകുട്ടികളെ കടിച്ച് കൊന്നു. അടിമാലി ടെലഫോൺ എക്‌സേഞ്ചിന് സമീപം താമസിക്കുന്ന തട്ടുപറമ്പിൽ ലത്തീഫിന്റെ ആടുകളാണ് നായ് കൂട്ടത്തിന്റെ അക്രമത്തിൽ കൊല്ലപ്പെട്ടത്.ഇന്നലെ രാവിലെപറമ്പിൽ പുല്ലു തിന്നുന്നതിന് കെട്ടിയിട്ടണ്ടോൾ തെരുവ് നായ്ക്കൾ എത്തി കൂട്ടമായി അക്രമിച്ചു. ആടുകളുടെ കരച്ചിൽ കേട്ടാണ് കുംടുംബാഗങ്ങൾ ഓടിയെത്തിയത്. നായ് കുട്ടത്തെ ഓടിച്ചെങ്കിലും ആടുകളെ രക്ഷിക്കാനായില്ല. മാസങ്ങൾക്ക് മുൻപ് ലത്തീഫിന്റെ പത്ത് കോഴികളെ നായ് കൂട്ടം കടിച്ച് കൊന്നിരുന്നു. നായ്ക്കളുടെ ശല്യം മൂലം കുട്ടികളെ പുറത്ത് വിടാൻ രക്ഷിതാക്കൾ ഭയക്കുന്നു. അടിമാലി ടൗൺ, മാർക്കറ്റ് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് തെരുവ് നായ്ക്കളെ കൂടുതലായി കാണുന്നത്.