അടിമാലി: ഓൺലൈൻ വിദ്യാഭ്യാസത്തിൽ ആദിവാസി, ഗ്രാമീണ മേഖലകളിലെ ആശങ്കകൾ പരിഹരിക്കണമെന്ന് യുത്ത് കോൺഗ്രസ് ദേവികുളം നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.പുതിയ അധ്യാനവർഷത്തെ ക്ലാസുകൾ ഓൺലൈൻ വഴി നടത്തുന്ന തീരുമാനം ഇടമലക്കുടി, മറയൂർ കാന്തലൂർ ,വട്ടവട തോട്ടം മേഖകൾ , നിരവധി ആദിവാസികുടി കളിലെ കുട്ടികളെ ഭീതിയിലാഴ്ത്തുന്നതാണ്. സർക്കാർ ഈ തീരുമാനം പുന:പരിശോധിക്കണം.ആദിവാസി ഊരുകളിലെ നല്ലൊരു ശതമാനം കുട്ടികളും സർക്കാർ ഹോസ്റ്റലിലെ സൗകര്യങ്ങൾ ആശ്രയിച്ചു വിദ്യാഭ്യാസം നടത്തുന്നവരാണ്. വ്യക്തമായ പരിഹാരനടപടികൾ കണ്ടെത്തിയത്തിനു ശേഷം മാത്രമേ ആദിവാസി ഗ്രാമീണ മേഖലകളിൽ ഓൺലൈൻ വിദ്യാഭ്യാസവുമായി മുന്നോട്ടു പോകാൻ പാടുള്ളുവെന്ന് യുത്ത് കോൺഗ്രസ് ദേവികുളം നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ
കനകൻ ,സംസ്ഥന സെക്രട്ടറി എം എ അൻസാരി ,ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.കൃഷ്ണമൂർത്തി ഷിൻസ് ഏലിയാസ് , നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സാജോ കല്ലാർ , അഭിലാഷ് ബൈന്നി എന്നിവർ ആവശ്യപ്പെട്ടു.