പൊൻകുന്നം: ക്ഷീരസംഘത്തിന്റെ ആഭിമുഖ്യത്തിൽ ലോക ക്ഷീരദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈകൾ നട്ടു. ക്ഷീരകർഷകർക്ക് മാസ്‌ക് വിതരണവും നടത്തി. സംഘം പ്രസിഡന്റ് എസ് .ദേവദാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്മിണിയമ്മ പുഴയനാൽ ഗ്രാമപഞ്ചായത്തംഗം ബി.രവീന്ദ്രൻ നായർ, വി.പി.രാജമ്മ, കെ.കെ.സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.