കോട്ടയം : കൊവിഡ് രോഗികളുടെ എണ്ണവും ലോക്ഡൗൺ ഇളവുകളും കൂടുന്നതിനൊപ്പം രോഗവ്യാപനം തടയുന്നതിനത്യാവശ്യമായ മാസ്കുകളും മുഖത്തു നിന്ന് താഴോട്ടിറങ്ങി തുടങ്ങി ! വായും മുഖവും മൂടി മാസ്ക് ധരിക്കാതെ ശിവന്റെ കഴുത്തിൽ പാമ്പ് കിടക്കുന്നതുപോലെ കഴുത്തിലേക്ക് താഴ്ത്തി ചുറ്റിയിടുന്നവ

രാണ് കൂടുതൽ. അസ്വസ്ഥത , ശ്വാസംമുട്ടൽ, അലർജി തുടങ്ങിയ കാരണങ്ങളാണ് മാസ്ക് ധരിക്കാത്തതിന് ഓരോരുത്തരും നിരത്തുന്നത്.

റോഡിൽ ഇറങ്ങി പൊലീസിനെ കാണുമ്പോൾ മാത്രം മാസ്ക് മൂക്കിന് മുകളിലേക്ക് തള്ളുന്നവരാണ് ഭൂരിപക്ഷവും. കോട്ടൺ തുണികൊണ്ടുള്ള മാസ്ക് കഴുകി ഉപയോഗിക്കാമെങ്കിലും ആറുമണിക്കൂർ മാത്രം ഉപയോഗിക്കാവുന്ന മാസ്കാണ് പലരും കഴുകി വീണ്ടും മുഖത്ത് വയ്ക്കുന്നത്. ഇത് ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും. ചിലരുടെയൊക്കെ മാസ്കിന്റെ കോലം കണ്ടാൽ കൊവിഡ് പോലും മൂക്കും പൊത്തും.

തുണി മാസ്ക് പ്രശ്നമാകുന്നവർ

രണ്ടുവയസിൽ താഴെയുള്ള കുട്ടികൾ

ശ്വാസതടസമുള്ള വ്യക്തികൾ

അബോധാവസ്ഥയിലുള്ള രോഗികൾ

പരസഹായമില്ലാതെ മാസ്ക് നീക്കം ചെയ്യാനാകാത്തവർ

നനഞ്ഞ മാസ് ഉപയോഗിക്കരുത്

തുണി മാസ്കാണെിലും നനവുണ്ടായാൽ രോഗാണുക്കൾ ഉള്ളിൽ കടക്കാൻ സാദ്ധ്യത കൂടുതലാണ്. കഴുകി വൃത്തിയാക്കി വെയിലത്തിട്ട് നന്നായി ഉണക്കിയിട്ടേ ഉപയോഗിക്കാവൂ.