ഈരാറ്റുപേട്ട: വിവാദങ്ങൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ മുസ്ലീം ലീഗിലെ വി.എം സിറാജ് ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ സ്ഥാനം രാജിവെച്ചു. മുനിസിപ്പൽ സെക്രട്ടറി ഇൻചാർജ് സജി വിക്രമൻ മുമ്പാകെയാണ് രാജിക്കത്ത് നൽകിയത്. എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഈ മാസം 10ന് ചർച്ചയ്‌ക്കെടുക്കാൻ ഇരിക്കവെയാണ് രാജി. അവിശ്വാസപ്രമേയത്തെ പിന്തുണച്ച് മൂന്ന് കോൺഗ്രസ് അംഗങ്ങൾ ഒപ്പിട്ട് നൽകിയിരുന്നു.