പാലാ: മുൻ മുഖ്യമന്ത്രിയും സി.പി.ഐ നേതാവുമായിരുന്ന പി.കെ വാസദേവൻനായരുടെ സ്മരണാർത്ഥം പി.കെ.വി സെന്റർ ഫോർ ഹ്യൂമൻ ഡെവലപ്‌മെന്റ് ആൻഡ് കൾച്ചറൽ അഫിയേഴ്‌സ് കിടങ്ങൂർ ഏർപ്പെടുത്തിയിട്ടുള്ള 2019 ലെ പി.കെ.വി പുരസ്‌കാരത്തിനുള്ള നമ നിർദ്ദേശം ക്ഷണിച്ചു. പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. നാമനിർദ്ദേശങ്ങൾ ജൂൺ 10 നു മുമ്പായി സെക്രട്ടറി, പി കെ വി സെന്റർ ഫോർ ഹ്യൂമൻ ഡെവലപ്‌മെന്റ് ആൻഡ് കൾച്ചറൽ അഫിയേഴ്‌സ്, കിടങ്ങൂർ പി.ഒ 686572 എന്നവിലാസത്തിൽ അയച്ചുതരണം. വിവരങ്ങൾക്ക് 9447755723 എന്ന നമ്പറിൽ ബന്ധപ്പെടുക.