പാലാ: പാചകവാതക വില വർദ്ധനവിൽ പാലാ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധിച്ചു. പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജോയി എബ്രാഹം അദ്ധ്യക്ഷത വഹിച്ചു. പി.ജെ ജോസഫ് പുളിക്കൻ, ഷോജി ഗോപി, ആർ.മനോജ്, സന്തോഷ് മണർകാട്ട്, എ.എസ് തോമസ്, ജോൺസി നോബിൾ, റോയി വല്ലയിൽ, പി.എൻ.ആർ രാഹുൽ, തോമസുകുട്ടി നെച്ചിക്കാട്ട്, മാത്തുക്കുട്ടി ചെമ്പകശ്ശേരി, വക്കച്ചൻ മേനാംപറമ്പിൽ, ഹാരിഷ് അബ്രഹാം ,പ്രിൻസ്, തോമസ് ആർ.വി ജോസ് ടോണി തൈപ്പറമ്പിൽ, മാത്യു കണ്ടത്തിപ്പറമ്പിൽ, സുരേഷ് കൈപ്പട എന്നിവർ പ്രസംഗിച്ചു.