ചങ്ങനാശേരി: ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാൻ പി.ജെ ജോസഫ് നേതൃത്വം കൊടുക്കുന്ന ലോക്ക് ഡൗൺ അഗ്രി ചലഞ്ചിന്റെ ഭാഗമായുള്ള സൗജന്യ പച്ചക്കറി വിത്തു വിതരണം ഇന്ന് 5.30 ന് പെരുന്നയിലുള്ള ശരണ്യ ശശിധരൻ നായരുടെ വസതിയിൽ നടക്കുമെന്ന് അഗ്രിചലഞ്ച് കൺവീനർമാരായ വി.ജെ ലാലി, ജോർജ്കുട്ടി മാപ്പിളശ്ശേരി എന്നിവർ അറിയിച്ചു. മുൻകൂട്ടി പേരു രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ വിത്തുകൾ നൽകുകയുള്ളു. വെണ്ട, പയർ, ചീര, പാവൽ, വെള്ളരി, വഴുതന എന്നിവയുടെ വിത്തുകളാണ് വിതരണം ചെയ്യുന്നത്. ഫോൺ: 9447111081.