കോട്ടയം: ശ്രീനാരായണ വനിതാ സമാജം സ്ഥാപക പ്രസിഡന്റും എസ്.എൻ.വി സദനത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കവുമിട്ട മുൻ എം.പി ദേവകി ഗോപിദാസിന്റെ ചരമ വാർഷികം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ അചരിച്ചു. സമാജം പ്രസിഡന്റ് അഡ്വ. സേതുലക്ഷ്മി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എം. ശോഭനാമ്മ ,ട്രഷറർ ലീലാമ്മ തങ്കച്ചൻ, ജോയിന്റ് സെക്രട്ടറി രാജമ്മശിവൻ, കമ്മിറ്റി അംഗങ്ങളായ സി.പി.പ്രസന്നകുമാരി, ടി.എൻ.അമ്മുക്കുട്ടി, സി.ജി ഗിരിജാദേവി എന്നിവർ പ്രസംഗിച്ചു.