കോട്ടയത്തെ ഇന്നലത്തെ ചർച്ചാ വിഷയം ജില്ലിനെക്കുറിച്ചായിരുന്നു.ജിൽ ആരാണെന്നല്ലേ...കുപ്രസിദ്ധമായ പല കൊലപാതകങ്ങളും മോഷണക്കേസുകളും തെളിയിച്ച കോട്ടയം ജില്ലാ പൊലീസ് ഡോഗ് സ്ക്വാഡിലെ സൂപ്പർ താരം.കഴിഞ്ഞ മൂന്ന് വർഷമായി കോട്ടയം ഡോഗ് സ്ക്വാഡിന്റെ കൂടെയുണ്ട് ലാബ്രഡോർ ട്രാക്കർ വിഭാഗത്തിൽപ്പെട്ട ജിൽ.സംസ്ഥാന പൊലീസ് ഡ്യൂട്ടി മീറ്റിൽ രണ്ട് വർഷം മെഡൽ നേടിയ മിടുക്കനാണ്.അതുകൊണ്ട് കോട്ടയത്ത് എന്ത് പ്രധാന സംഭവങ്ങളുണ്ടായാലും ജിൽ ജില്ലെന്ന് പറഞ്ഞ് ജിൽ ഉണ്ടാകും.ഇന്നലെ താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാനും ജിൽ എത്തി