കോട്ടയം: സ്നേഹക്കൂട് കൂട്ടുകുടുംബം കോട്ടയം ബേക്കറി ജംഗ്ഷന് സമീപം വൈ.ഡബ്ലൂ.സിയുടെ പിറക് വശത്തുള്ള വീട്ടിലേയ്ക്ക് മാറ്റി. പഴയ വീട്ടിൽ സ്ഥലപരിമിതി മൂലം അശരണരായ് എത്തിയ പലരെയും ഏറ്റെടുക്കാൻ സാധിക്കാതെ വന്നതിനാലാണ് കൂടുതൽ സ്ഥലസൗകര്യമുള്ള പുതിയ വീട്ടിലേയ്ക്ക് മാറുന്നത്. സ്നേഹകൂട് രക്ഷാധികാരികാരികളിൽ ഒരാളായ സൂര്യകാലടി മന സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ പൂജയും പാലുകാച്ചും നടത്തി. ഔദ്യോഗിക ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് രക്ഷാധികാരികൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നടത്തും.