ചങ്ങനാശേരി: നഗരസഭ ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 12ന് നടക്കും. ചങ്ങനാശേരി നഗരസഭയിൽ യു.ഡി.എഫിനായിരുന്നു ഭരണം. യു.ഡി.എഫിലെ ആഭ്യന്തര പ്രശ്നങ്ങളാണ് നഗരസഭയിൽ ഭരണപ്രതിസന്ധി സൃഷ്ടിച്ചത്.

നഗരസഭാ തിരഞ്ഞെടുപ്പു നടത്തണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നേൽ സുരേഷ് എം.പി ഉൾപ്പെടെയുള്ളവർ ഇലക്ഷൻ കമ്മീഷനു കത്തുനൽകിയിരുന്നു. കേരള കോൺഗ്രസ് ഉന്നതാധികാരസമിതിയംഗവും നഗരസഭാംഗവുമായ സാജൻഫ്രാൻസിസ് നൽകിയ ഹർജിയിലും അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് 12ന് തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു നിർദേശം.