അടിമാലി: അടിമാലിനാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സംഘം നടത്തിയ റെയ്ഡിലാണ് 35 ലിറ്റർ കോടയും 3 ലിറ്റർ. ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തി ഇന്നലെ പുലർച്ചെ ആറിന് ചീയപ്പാറ കമ്പി ലൈൻ കരയിൽ മണലേൽ ജോസ് (60) ചാരായം വാറ്റുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേസെടുത്തത്. എക്‌സൈസ് സംഘം വരുന്നത് കണ്ട് മണലേൽ ജോസ് ഓടി രക്ഷപെട്ടു. ഉച്ചയ്ക്ക് 12 ന് അടിമാലി ചാറ്റുപാറക്കുടിക്കു സമീപമുള്ള തോടുപുറമ്പോക്കിൽ നിന്നും 100 ലിറ്റർ കോട എക്‌സൈസ് സംഘം കണ്ടെടുത്തു. കേസിലെ പ്രതിയെക്കുറിച്ച് അന്വേഷണമാരംഭിച്ചു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം കെ പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസറായ കെ എച്ച് രാജീവ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ മീരാൻ കെ എസ് ,സാന്റി തോമസ്, ഹാരിഷ് മൈതീൻ, രഞ്ജിത്ത് കവിദാസ് ,സച്ചു ശശി എന്നിവരും പങ്കെടുത്തു..