തോക്കുപാറ: ഇന്നലെ രാവിലെയുണ്ടായ കനത്തകാറ്റിലും മഴയിലും വീട് പൂർണ്ണമായും തകർന്നു. തോക്കുപാറ ഗവ.സ്‌കൂളിനടുത്തു താമസിക്കുന്ന പുത്തൻപുരയിൽ ഔസേഫിന്റെ വീടാണ് തകർന്നത്.ഔസേഫിന്റെ ഭാര്യ കുട്ടിയമ്മ യും മകൻ കുഞ്ഞുമോനുമാണ് വീട്ടിൽ താമസം.രാവിലെ എട്ടരയോടെയാണ് സംഭവം.കുട്ടിയമ്മ രാവിലെ ലോട്ടറി വില്പക്കായി പോയിരുന്നു. ഒരു കണ്ണ് നഷ്ടപ്പെട്ടതിനാൻ ജോലിയൊന്നും ഇല്ലാത്ത കുഞ്ഞുമോൻ മാത്രമ്രേ സംഭവസമയം വീട്ടിൽ ഉണ്ടായിരുന്നുള്ളു.വീടുതകർന്നു വീണസമയം കുഞ്ഞുമോൻ ഓടിരക്ഷപ്പെട്ടതിനാൽ ആളപായമില്ല..തറ ഇടിഞ്ഞു താഴ്ന്നും ഭിത്തിയിൽ നിരവധിയിടങ്ങളിൽ വിള്ളൽ സംഭവിച്ചും ഓടുമേഞ്ഞിരിക്കുന്ന മേൽക്കൂരയുടെ മരങ്ങളും കഴുക്കോലും ചിതലരിച്ചും ദ്രവിച്ചും തകർന്നനിലയിലാണ് ഇപ്പോൾ ഈവീടിന്റെ അവസ്ഥ.തറക്കും ഭിത്തിക്കും മേൽക്കൂരക്കും ബലക്ഷയമുള്ളതിനാൽ കഴിഞ്ഞവർഷം വീടിനായി അപേക്ഷ വച്ചിരുന്നു എന്നാൽ ഇതിനായി ഒന്നേകാൽ ലക്ഷം രൂപ മെയിന്റനൻസിനായി അനുവദിച്ചിരുന്നു. എന്നാൽ വീടുനിർമ്മാണത്തിന് തുക അപര്യാപ്തമായതിനാൽ തുക വാങ്ങിയില്ല.ഇങ്ങനെയിരിക്കെയാണ് മഴയിലും കാറ്റിലും വീടു തകർന്നത്.കോവിഡ് ലോക്ഡൗണായതിനാൽ ലോട്ടറി വില്പനയിൽ നിന്നുള്ള ചെറിയ വരുമാനം പോലും ഇപ്പോൾ ലഭിക്കുന്നില്ല.