കോട്ടയം : ബെവ് ക്യൂ ആപ്പില്ലാത്തവർക്കു മദ്യം വില്പന നടത്തിയ നഗരമദ്ധ്യത്തിലെ അഞ്ജലി പാർക്ക് ഹോട്ടലിന്റെ ലൈസൻസ് 15 ദിവസത്തേയ്ക്ക് എക്‌സൈസ് സസ്പെൻഡ് ചെയ്‌തു. കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. മറുപടി നൽകിയില്ലെങ്കിൽ സ്ഥിരമായി ലൈസൻസ് റദ്ദ് ചെയ്യും. മേയ് 29 നാണ് ഹോട്ടലിൽ നിന്ന് അനധികൃതമായി മദ്യം വിൽക്കുന്നതായി കണ്ടെത്തിയത്.ഇതിന്റെ വീഡിയോയും പുറത്തു വന്നിരുന്നു. തുടർന്ന് ഹോട്ടലിനെതിരെ കേസെടുത്തിരുന്നു. എക്‌സൈസ് കമ്മിഷണറാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്.