തോട്ടയ്ക്കാട്: ചോതിരക്കുന്നേൽ മൈക്കിൾ കുരുവിള (അപ്പച്ചൻ-74) നിര്യാതനായി. കോട്ടയം താലൂക്ക് മുൻ സർവ്വേയറും ദീർഘകാലം ജർമ്മനിയിലെ കൊളോൺ കർദ്ദിനാൾ ഹൗസ് ലൈബ്രേറിയനുമായിരുന്നു. ഭാര്യ: ത്രേസ്യാമ്മ വെരൂർ മണക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ഡേവിസ്, ജോഷ്വാ (ഇരുവരും ബാംഗ്ലൂർ). സഹോദരങ്ങൾ: ഫാ. സിറിയക് കൈമുക്കുഴി (സി.എം.ഐ), സിസ്റ്റർ ലൂസി മേരി, ത്രേസ്യാമ്മ, എൽസി, ജോർജുകുട്ടി, പരേതരായ അന്നമ്മ, കത്രീനാമ്മ, ജോസുകുട്ടി. സംസ്കാരം ഇന്ന് 2ന് തോട്ടയ്ക്കാട് സെന്റ് ജോർജ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.