ഇടുക്കി: ഡാം ജലനിരപ്പിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടർ എച്ച്.ദിനേശൻ. ഇന്നലെ 2338 അടിയായിരുന്നു സംഭരണിയിലെ ജലനിരപ്പ്. 2373 അടിയാണ് ജലസംഭരണിയുടെ ഷട്ടർ ലെവൽ. ഷട്ടർ ലെവലിൽ നിന്നും 8 അടി താഴ്ചയിൽ 2365 അടിയിൽ ജലനിരപ്പ് ഉയരുമ്പോൾ നീല അലെർട്ടും 2371 അടിയിലെത്തുമ്പോൾ ഓറഞ്ച് അലെർട്ടും 2372 അടി ജലനിരപ്പ് ഉയരുമ്പോൾ റെഡ് അലർട്ടും പ്രഖ്യാപിക്കും. ജലനിരപ്പ് ഷട്ടർ ലെവലിലെത്താൻ 35 അടി കൂടി ആവശ്യമായതിനാൽ നിലവിലെ ജലനിരപ്പിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലന്ന് അദ്ദേഹം പറഞ്ഞു.