അടിമാലി: വിദേശത്ത് നിന്നെത്തി അടിമാലിയിൽ ക്വൊറന്റീനിൽ കഴിഞ്ഞിരുന്ന 14 പേരുടെ സ്രവ പരിശോധന ഫലം നെഗറ്റീവ് ആയതോടെ ഇവരിൽ 10 പേരെ വീടുകളിലേക്ക് പറഞ്ഞയച്ചു.ഇവർ 7ദിവസം വീടുകളിൽ നിരീക്ഷണ ത്തിൽ കഴിയണം. ഇതിന് വീടുകളിൽ സൗകര്യമില്ലാത്ത 4 പേരെ മറ്റൊരു ലോഡ്ജിൽ പെയ്ഡ് ക്വൊറന്റീനിൽ ആക്കി. കഴിഞ്ഞ 24 ന് ആണ് ഇറ്റലിയിൽനിന്നെത്തിയ പന്ത്രണ്ട്പേരെയും സിങ്കപ്പൂരിൽനിന്നെത്തിയ രണ്ട്പേരെയും ഇവിടെ പാർപ്പിച്ചത്.
തൊടുപുഴ, പെരുവന്താനം, കാൽവരി മൗണ്ട്, രാജാക്കാട്, കൊന്നത്തടി, എന്നിവടങ്ങളിൽ ഉള്ളവരെ പ്രത്യേക അംബുലൻസിലാണ് പറഞ്ഞയച്ചത്. പഞ്ചായത്ത് സെക്രട്ടറി കെ.എൻ.സഹജൻ, ദേവിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ.കെ .ടി.സ്മിത, ഹെൽത്ത് ഇൻസ്‌പെക്ടർ ഇ.ബി. ദിനേശൻ, ജ.എച്ച്.ഐ.മാർ എസ്.ജി.ഷിലുമോൻ, ഡി.സുരേഷ് എന്നിവർ നേതൃത്വം നൽകി