കോട്ടയം : മീനച്ചിൽ താലൂക്കിലെ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്ക് അനുവദിച്ചിട്ടുള്ള കൂപ്പൺ, സാനിറ്റൈസർ മാസ്‌ക് എന്നിവ 5, 6 തീയതികളിൽ പാലാ പഴയ ബസ് സ്റ്റാൻഡിനടുത്തുള്ള അശോകാ ഹോട്ടലിൽ വിതരണം ചെയ്യും. ഭരണങ്ങാനം, ഈരാറ്റുപേട്ട, കടനാട്, കടപ്ലാമറ്റം, കൊഴുവനാൽ ഗ്രാമപഞ്ചായത്തുകളിലുള്ളവർക്ക് 5 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയും, കുറവിലങ്ങാട്, മരങ്ങാട്ടുപള്ളി, മീനച്ചിൽ, മേലുകാവ്, മൂന്നിലവ് എന്നിവിടങ്ങളിലുള്ളവർക്ക് ഉച്ചകഴിഞ്ഞ് 2 നുമാണ് വിതരണം. 6 ന് രാവിലെ 10 ന് മുത്തോലി, പാലാ മുനിസിപ്പാലിറ്റി, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, രാമപുരം, തീക്കോയി, പഞ്ചായത്തുകളിലുള്ളവർക്കും ഉച്ചകഴിഞ്ഞ് രണ്ടിന് തലനാട്, തലപ്പലം, തിടനാട്, വെളിയന്നൂർ, ഉഴവൂർ, കരൂർ എന്നിവിടങ്ങളിലുള്ളവർക്കുമാണ് വിതരണം. അംഗത്വ ബുക്ക്, ആധാർ കാർഡ് എന്നിവ ഹാജരാക്കണം.