കോട്ടയം : പരിസ്ഥിതി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലയിൽ നടപ്പാക്കി വരുന്ന തണലോരം പദ്ധതിയുടെ ഭാഗമായി വേമ്പനാട്ടുകായൽ തീരത്ത് കണ്ടൽ ചെടികൾ വച്ചു പിടിപ്പിച്ചു തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ.കെ. രഞ്ജിത്, വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള, ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. രമേശ്, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർമാരായ ഡോ.ജി. പ്രസാദ്, ഐ.പി. സനൽ, റേഞ്ച് ഓഫീസർ കെ. സതീഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.