കോട്ടയം : ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യക്കൃഷി പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ശാസ്ത്രീയ കാർപ്പ് മത്സ്യകൃഷി, നൈൽ തിലാപ്പിയ കൃഷി, ആസാം വാള കൃഷി, ഒരു നെല്ലും മീനും പദ്ധതി, ശാസ്ത്രീയ ചെമ്മീൻ കൃഷി, ഓരുജല മത്സ്യകൃഷി, ശുദ്ധജല ഓരുജല കൂട് മത്സ്യകൃഷി, വീട്ടു വളപ്പിലെ കരിമീൻ വിത്തുൽപാദന യൂണിറ്റ്, കാർപ്പ് മത്സ്യവിത്ത് റിയറിംഗ് യൂണിറ്റ്, ബയോ ഫളോക്ക് എന്നിവയാണ് പദ്ധതി ഘടകങ്ങൾ. അനുബന്ധ രേഖകൾ സഹിതം 10 ന് മുൻപ് അപേക്ഷ നൽകണം. ഫോൺ.04812566823.