sneha

കോട്ടയം: സ്നേഹക്കൂട് അഭയമന്ദിരത്തിന്റെ പുതിയ ഓഫീസ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബേക്കർ ജംഗ്ഷനിൽ വൈ.ഡബ്‌ള്യൂ.സി.എ ലൈനിലാണ് പുതിയ ഓഫീസ്. ചെയർപേഴ്‌സൺ നിഷ സനേഹക്കൂട് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ സൂസൻ കുഞ്ഞുമോൻ, കൗൺസിലർമാരായ രാധാകൃഷ്ണൻ കോയിക്കലേറ്റ്, സാബു പുളിമൂട്ടിൽ, ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം എൻ.ഹരി, ഭുവനേശ്വരൻ, സജീഷ് മണലേൽ, എസ്.ദേവരാജൻ തുടങ്ങിയവർ സംസാരിച്ചു.