കോട്ടയം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ടുള്ള യു.ഡി.എഫ് ധാരണ പാലിക്കുന്നത് മുന്നണി മര്യാദയാണെന്നും, ഒറ്റക്കെട്ടായി മുന്നോട്ടു പോകാൻ എല്ലാ ഘടകകക്ഷികളും സഹകരിക്കണമെന്നും ജില്ലാ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. ജോസഫ് വിഭാഗത്തിന് അവസാന ടേം നൽകണമെന്ന യു.ഡി.എഫ് ധാരണ

ജോസ് വിഭാഗം തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ് ജോസ് വിഭാഗത്തെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതൃയോഗം രംഗത്തെത്തിയത്. മുന്നണി ധാരണകൾ പാലിക്കാൻ ഘടകകക്ഷികൾക്കും, ഇത് ഉറപ്പുവരുത്തുവാൻ കോൺഗ്രസിനും ഉത്തരവാദിത്തമുണ്ട്. തദ്ദേശതിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാനുള്ള പ്രവർത്തനങ്ങൾക്ക് സംഘടനാ സംവിധാനം ശക്തമാക്കാനും യോഗം തീരുമാനിച്ചു.