അടിമാലി. ദേവികുളം താലൂക്കിലെ വിദൂര ആദിവാസി കുടികളിൽ ഇന്ന് മുതൽ ഫസ്റ്റ് ബെൽ മുഴക്കം കേട്ട് കുട്ടികൾക്ക് പഠിക്കാനാവും. ഇതിനായി ഡീൻ കുര്യാക്കോസ് എം. പി. 10 ടെലിവിഷനും ഡിഷും ട്രൈബൽ ഡവലപ്പ്‌മെന്റ് ഓഫിസർക്ക് കൈമാറി. വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ഓൺ ലൈൻ പഠനത്തിനുള്ള സൗകര്യം അന്യമാതിരുന്ന ദേവികുളം താലൂക്കിലെ വിവിധ ആദിവാസി കുടികൾക്ക് ഇനി പഠനം തുടങ്ങാനാകും.ഇടുക്കി കെയർ ഫൗണ്ടേഷൻ അൽഅസർ ഗ്രൂപ്പ് ഓഫ് ഇൻറ്റിറ്റൂഷൻസുമായി ചേർന്ന് ഇടമലക്കുടിയിലും അടിമാലിയിലെ വിവിധ ആദിവാസി കുട്ടികളിലെയും കുട്ടികളുടെ പഠനാവശ്യത്തിനായി 10 സ്മാർട്ട് ടിവിയും ഡിഷ് കണക്ഷനുകളും അൽഅസർ ഗ്രൂപ്പ് എം.ഡി അഡ്വ. കെഎം മിജാസ് ഇടുക്കി കെയർ ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. ഡീൻ കുര്യാക്കോസിന് കൈമാറിയിരുന്നു.പദ്ധതിയുടെ ഭാഗമായാണ് വിദൂര ആദിവാസി കുട്ടികളിൽ ടെലിവിഷൻ എത്തിച്ചത്.
അടിമാലി പഞ്ചായത്തിലെ വിവിധ ആദിവാസി കുടി കളിൽഎട്ടും ഇടമലക്കുടിയിൽരണ്ട് ടെലിവിഷനുമാണ് വിതരണം ചെയ്തത്. പദ്ധതിയുടെ ഉദ്ഘാടനം ചിന്നപ്പാറ ആദിവാസി കുടിയിൽ നടന്ന ചടങ്ങിൽ ഡീൻ കുര്യാക്കോസ് നിർവ്വഹിച്ചു.തുടർന്ന് തല നിരപ്പൻ, തട്ടേക്കണ്ണൻ, കുടികളിൽ എം.പി. ടെലിവിഷൻ നേരിട്ടെത്തിച്ചു.അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാരാജീവ്, ട്രൈബൽ ഡവല്പമെന്റ് ഓഫിസർ സന്തോഷ് എസ്.മേരിയാക്കോബ്, ദീപാ മനോജ്, അച്ചാമ്മ ചാക്കോ, ബാബു പി.കുര്യാക്കോസ്, കെ.എസ് അരുൺ, സി.എസ്.നാസ്സർ, ജോബി ചെമ്മല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.