കോട്ടയം : ജില്ലയിൽ എട്ടുപേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ നാലുപേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും നാലുപേർ വിദേശത്തു നിന്നും വന്നവരാണ്. മൂന്നു പേർ ക്വാറന്റൈൻ കേന്ദ്രങ്ങളിലും അഞ്ചു പേർ ഹോം ക്വാറന്റൈനിലുമായിരുന്നു. രോഗം ഭേദമായ രണ്ടുപേർ ഇന്നലെ ആശുപത്രി വിട്ടു. വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പത്തനംതിട്ട സ്വദേശിനിക്കും രോഗം ഭേദമായി.

22 പേരാണ് ഇപ്പോൾ ജില്ലയിൽ ചികിത്സയിലുള്ളത്.

മേയ് 18ന് അബുദാബിയിൽ നിന്ന് എത്തിയ കോട്ടയം തെക്കേത്തുകവല സ്വദേശിനി (54)

, 26ന് കുവൈറ്റിൽ നിന്നെത്തിയ ഏറ്റുമാനൂർ സ്വദേശിനി (40), 26 ന് കുവൈറ്റിൽ നിന്ന് എത്തിയ ആർപ്പൂക്കര പനമ്പാലം സ്വദേശിനി (51), 30 ന് ദോഹയിൽ നിന്നെത്തിയ പായിപ്പാട് പള്ളിക്കച്ചിറ സ്വദേശിനി (30), മുംബയിൽ നിന്ന് മേയ് 21 ന് വന്ന ച കുറമ്പനാടം സ്വദേശിനി (56), ഇവരുടെ മകൻ (37), ചെന്നൈയിൽ നിന്ന് 24 ന് എത്തിയ പെരുന്ന സ്വദേശി (33), മഹാരാഷ്ട്രയിൽനിന്നെത്തിയ കുറവിലങ്ങാട് ഇലയ്ക്കാട് സ്വദേശിനി (29) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ പായിപ്പാട് പള്ളിക്കച്ചിറ സ്വദേശിനി ഗർഭിണിയാണ്.