കോട്ടയം: തണലോരം സാമൂഹിക വനപദ്ധതിയുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ നേതൃത്വത്തിൽ നാഗമ്പടം മഹാദേവ ക്ഷേത്രസന്നിധിയിലെ തേന്മാവിന് സമീപം ഇന്ന് രാവിലെ 9ന് വൃക്ഷതൈകൾ നടുന്നു. അസി.ഫോറസ്റ്റ് കൺസർവേറ്റർ ഡോ.ജി പ്രസാദ്, അഡ്വ.വി.ബി.ബിനു, യൂണിയൻ പ്രസിഡന്റ് എം.മധു, യോഗം കൗൺസിലർ എ.ജി തങ്കപ്പൻ, യൂണിയൻ വൈസ് പ്രസിഡന്റ് വി.എം.ശശി, സെക്രട്ടറി ആർ.രാജീവ് എന്നിവർ പങ്കെടുക്കും. യൂണിയന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ചാന്നാനിക്കാട് പി.ജി രാധാകൃഷ്ണൻ മെമ്മോറിയൽ ശ്രീനാരായണ കോളേജ്, കുമരകം എസ്.എൻ ആർട്സ് ആൻ‌്‌ഡ് സയൻസ് കോളേജ് ,ചാന്നാനിക്കാട് എസ്.എൻ പബ്ലിക് സ്കൂൾ, വെന്നിമല ഗുരുദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ജിസാറ്റ് ) എന്നിവിടങ്ങളിലും തണൽ മരങ്ങൾ വെച്ചു പിടിപ്പിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് എം.മധു സെക്രട്ടറി ആർ.രാജീവ് എന്നിവർ അറിയിച്ചു.