കോട്ടയം: കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 ബി യുടെ 2020-21 വർഷത്തെ ഗവർണറായി ഡോ. സി.പി. ജയകുമാറും ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണറായി പ്രിൻസ് സ്‌കറിയായും സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവർണറായി കെ.ജെ. തോമസിം തിരഞ്ഞെടുക്കപ്പെട്ടു. ഡോ. സി.പി. ജയകുമാർ ലയൺസ് പ്രസ്ഥാനത്തിന്റെ പ്രമുഖ പ്രോജക്ടായ കുട്ടികളുടെയും മുതിർന്നവരുടെയും കാഴ്ചവൈകല്യങ്ങൾ പരിഹരിക്കുന്ന 'വിഷൻ കെയർ'-ന്റെയും മറ്റ് നിരവധി സ്ഥാനങ്ങളുടെയും ചുമതലകൾ വഹിച്ചു. റാന്നി കാരുണ്യ മെഡിക്കൽ സെന്റർ പഞ്ചകർമ്മ ഹോസ്പിറ്റലിന്റെ ഉടമസ്ഥനാണ്.