വാഴൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ 7000 തെങ്ങിൻ തൈകൾ പൊതു ഇടങ്ങളിൽ നടും. ഹരിതം സഹകരണം പദ്ധതി ചങ്ങനാശേരി താലൂക്ക് തല ഉദ്ഘാടനം 5ന് രാവിലെ 10 ന് വാഴൂർ ഫാർമേഴ്‌സ് സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ള വാഴൂർ ഗവ. ഹൈസ്‌കൂൾ അങ്കണത്തിൽ നടക്കും.ചങ്ങനാശേരി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. ജോസഫ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.